Sun, 19 July 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Cooking Class

Wayanad

പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി : അ​ടു​പ്പ് കൂ​ട്ടി സ​മ​രം സം​ഘ​ടി​പ്പി​ച്ചു

പു​ൽ​പ്പ​ള്ളി: വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പു​ൽ​പ്പ​ള്ളി ഏ​രി​യ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പു​ൽ​പ്പ​ള്ളി പോ​സ്റ്റ് ഓ​ഫീ​സി​ന് മു​ന്നി​ൽ അ​ടു​പ്പ് കൂ​ട്ടി സ​മ​രം സം​ഘ​ടി​പ്പി​ച്ചു.

രാ​ജ്യ​ത്ത് പാ​ച​ക​വാ​ത​കം ല​ഭി​ക്കാ​ത്ത​തി​നാ​ൽ നി​ര​വ​ധി ഹോ​ട്ട​ലു​ക​ളും കൂ​ൾ ബാ​റു​ക​ളും അ​ട​ച്ചു​പൂ​ട്ടു​ക​യാ​ണ്. ഈ ​സാ​ഹ​ച​ര്യ​ത്തി​ലും കേ​ന്ദ്ര സ​ർ​ക്കാ​ർ മൗ​നം പാ​ലി​ക്കു​ക​യാ​ണ്. പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കാ​ൻ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​ത്ത​ണ​മെ​ന്നും വ്യാ​പാ​രി​ക​ളെ സം​ര​ക്ഷി​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ടാ​ണ് സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.

ഏ​രി​യ സെ​ക്ര​ട്ട​റി സി.​ജി. ജ​യ​പ്ര​കാ​ശ് സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യ പ്ര​സി​ഡ​ന്‍റ് മ​നോ​ജ് ഇ​ല്ലി​ക്ക​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ജി​ല്ലാ ക​മ്മ​റ്റി​യം​ഗം അ​ജി​ത് കെ. ​ഗോ​പാ​ൽ, ശ്രീ​ജ, പി.​എ​സ്. ചാ​ക്കോ, പു​ൽ​പ്പ​ള്ളി യൂ​ണി​റ്റ് സെ​ക്ര​ട്ട​റി സ്മി​തി​ൽ സ്ക​റി​യ, ജി​ല്ലാ ക​മ്മി​റ്റി​യം​ഗം എ​സ്. മോ​ഹ​ൻ​ദാ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

മാ​ന​ന്ത​വാ​ടി: പാ​ച​ക വാ​ത​ക പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി മാ​ന​ന്ത​വാ​ടി ഏ​രി​യാ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ പോ​സ്റ്റാ​ഫീ​സി​ന് മു​ന്പി​ൽ അ​ടു​പ്പ് കൂ​ട്ട​ൽ സ​മ​രം ന​ട​ത്തി.
സ​മി​തി ജി​ല്ലാ ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി എം.​ആ​ർ. സു​രേ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്തു. ഏ​രി​യാ പ്ര​സി​ഡ​ന്‍റ് കെ.​പി. ശ്രീ​ധ​ര​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. എ.​വി. മാ​ത്യു, കെ.​വി. രാ​ജു, കെ.​ജി. സു​നി​ൽ കു​മാ​ർ, അ​ബ്ദു​ൾ അ​ഷ​റ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Latest News

Corehub Up